2015-ലെ പൂര മഹോത്സവം ഏപ്രിൽ 14 മുതൽ 22ഓടു കൂടി ആഘൊഷിക്കുന്നു.
പൂരക്കാലത്തുമാത്രം നടത്തപ്പെടുന്ന സർവൈശ്വര്യ പൂജ മുൻ കൂട്ടി ബുക്ക് ചെയ്യാവുന്നതാണ˘.
പാലക്കാട് ജില്ലയിൽ പെട്ട വെള്ളിനേഴി പഞ്ചായത്തിൽ തിരുവാഴിയോട് ദേശത്താണ് ശ്രീ തിരുവരായിക്കൾ ക്ഷേതം നിലകൊള്ളുത് . പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ പാലക്കട്ടിൽനിന്നു 32 കിലോമീറ്റർ പടിഞ്ഞാറും ചെർപ്പുളശ്ശേരിയിൽനുന്നു 8 കിലോമീറ്റെർ കിഴക്കും മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഏകദേശം 700 കൊല്ലത്തോളം പഴക്കം അനുമാനിക്കുന്ന ഈ ക്ഷേത്രം കിഴക്കോട്ട് ദർശനമായിട്ടാണ് നിലകൊള്ളുന്നത് .ശക്തിസ്വരൂപിണിയും ഇഷ്ടഫലപ്രദായിനിയുമായ ശ്രീ ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ. 2002 ൽ ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറെ മൂലയിൽ ശ്രീമൂലസ്ഥാനം നിർമ്മിച്ചു . 2010 ൽ ക്ഷേത്രത്തിന്റെ പുറത്ത് വടക്കേ നടക്ക് കിഴക്കുഭാഗത്തായി ഭൈരവ പ്രതിഷ്ഠ നടത്തി ആചരിക്കാൻ തുടങ്ങി . . 2012 ൽ ക്ഷേത്രത്തിന്റെ ഉളളിൽ തെക്ക് പടിഞ്ഞാറേ മൂലയിൽ നാഗപ്രതിഷ്ഠ നടത്തി . തുടർന്ന് വർഷം തോറും പ്രതിഷ്ടാദിനം ആചരിക്കുന്നു. അണ്ടലാടി മനക്കൽ തന്ത്രി രത്നം ബ്ബ്രഹ്മശ്രീ പരമേശ്വരൻ (കുഞ്ൻ) നമ്പൂതിരിപടാണ് ക്ഷേത്രം തന്ത്രി . വൈശാഘ മാസത്തിലെ അനിഴം നക്ഷത്രമാണ് ഭഗവതിയുടെ പ്രതിഷ്ടാ ദിനം .
മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള D ഗ്രേഡ് ക്ഷേത്രങ്ങളിൽ പെട്ട ഒന്നാണ് ശ്രീ തിരുവരായിക്കൾ ദേവസ്വം . ബോര്ഡിന്റെ നേരിട്ടുള്ള ഭരണമില്ല . പാരമ്പര്യമായി, ക്ഷേത്രത്തിൻറെ ഊരാള കുടുംബങ്ങളിൽ പെട്ട 11 തറവാടുകളിലെ ഏറ്റവും പ്രായമുള്ള മന്നാടിയാർ എന്ന സ്ഥാനപേരുള്ള 11 പേർ കൂടിയ ട്രസ്ടീ ബോർഡാണ് ഖേത്രത്തിന്റെ ഭരണ സമിതി . ട്രസ്ടീ ബോർഡ് ഭരണ സൌകര്യത്തിനു വേണ്ടി അവരിൽ ഒരാളെ മാനേജിംഗ് ട്രസ്ടീ ആയി തിരഞെടുത്തു അദ്ധ്യഹേത്തെകൊണ്ട് ഭരണം നിർവഹിക്കുകയോ അല്ലെങ്കിൽ ഒരാളെ മാനേജരായി നിശ്ചയിച്ചു അദ്യെഹതെകൊണ്ട് ഭരണം നിർവഹിക്കുകയോ ചെയ്ദു കൊണ്ടിരിക്കുന്നു . കൂടാതെ 1971 മുതൽ ക്ഷേത്രതിന്റെ എല്ലാ കാര്യങ്ഗ്ളിലും സഹകരിക്കുകയം പ്രവര്ത്തിക്കുകയം ചെയയുന്ന ഒരു ക്ഷേത്ര കമ്മിറ്റിയും ഉണ്ട് .
ക്ഷേത്ര കമ്മിറ്റിയുടെ തുടർച്ചയായ പ്രവർത്തന ഫലമായി ക്ഷേത്രത്തിൽ 2002-2005 കാലത്ത് ജീർന്ണോധാരണ കാര്യങ്ങൾ നടക്കുകയുണ്ടായി . തുടർന്നു പുതിയ തിടപള്ളി , പാട്ടുകൊട്ടിൽ നവീകരണം, ചെറിയ ഊട്ടുപു്ര നവീകരണം , പുതിയതായി ഓഫീസ് കം കൌണ്ടർ നിർമാണം , ക്ഷേത്രത്തിന്റെ മൂന്നു നടയിലും ഗേറ്റ് സ്ഥാപിക്കൽ , ശ്രീമൂലസ്ഥാനം നിർമിക്കൽ, ഭൈരവ പ്രതിഷ്ഠ നടത്തൽ , നാഗ പ്രതിഷ്ഠ നടത്തൽ , ക്ഷേത്രത്തിന്റെ പുറത്ത് പടിഞ്ഞാറ് ഭാഗത്ത് വലിയ ഊട്ടുപു്ര നിർമിക്കൽ തുടങ്ങയിയവ നടന്നു .
2015-ലെ പൂര മഹോത്സവം ഏപ്രിൽ 14 മുതൽ 22ഓടു കൂടി ആഘൊഷിക്കുന്നു.
പൂരക്കാലത്തുമാത്രം നടത്തപ്പെടുന്ന സർവൈശ്വര്യ പൂജ മുൻ കൂട്ടി ബുക്ക് ചെയ്യാവുന്നതാണ˘.
Copyright © 2014 sreethiruvaraikkal.org. All rights reserved. Design:adsonlive.com